mirror-thamarassery

TOPICS COVERED

ലിപ്സ്റ്റിക് ഇടാനായി വിദ്യാര്‍ഥികള്‍ വാഹനങ്ങളുടെ കണ്ണാടി തിരിച്ചുപൊട്ടിക്കുന്നതില്‍ വശംകെട്ട് ഡ്രൈവര്‍മാരുടെ കടുംകൈ. റോഡരികില്‍ വലിയ കണ്ണാടി സ്ഥാപിച്ചു പരിഹസിച്ച ഡ്രൈവര്‍മാക്കിട്ടു പെണ്‍കുട്ടികളുടെ കിടിലന്‍ മറുപണിയും. കോഴിക്കോട് താമരശേരിയിലെ ഗുഡ്സ് ഓറിക്ഷാ സ്റ്റാന്‍ഡിലെ കണ്ണാടിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറല്‍

കോരങ്ങാട്ടെ കോളേജിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് അല്‍പം പരിഹാസം നിറഞ്ഞ ചെറുപണിയുമായി ആദ്യം കളം പിടിച്ചത്. കൊണ്ടന്‍റ് ക്രിയേറ്റര്‍മാരെ അടക്കം സ്ഥലത്തെത്തിച്ച് സുന്ദരികള്‍ക്ക് ചമയാനായി ഒന്നാന്തരം കണ്ണാടി തന്നെ സ്ഥാപിച്ചു. മുഖം നോക്കുന്നതിനായി സ്റ്റാന്‍ഡ് വഴി പോകുന്ന കുട്ടികള്‍ വാഹനങ്ങളുടെ കണ്ണാടി പിടിച്ചു തിരിച്ചു പൊട്ടിക്കുന്നുവെന്നാണ് ഡ്രൈവര്‍മരുടെ പരാതി.

റീലുകള്‍ ഇന്‍സ്റ്റയില്‍ വൈറലായി ഓടിയതോടെ മറുപണിയുമായി പിള്ളേരിറങ്ങി. അതും ഒന്നന്നര പണി. നാട്ടിലെ നന്‍മ മരങ്ങള്‍ കണ്ണാടിക്കൊപ്പം ലിപ്സ്റ്റിക് കൂടി തരണമെന്നായി കുട്ടികള്‍. ഒടുവില്‍ വിശാലമനസ്കരായ ചേട്ടന്‍മാര്‍ അതും സാധിച്ചുകൊടുത്തു. ഇതോടെ ഇരുവരും ഹാപ്പിയായെന്നാണു നാട്ടുകാരുടെ കമന്‍റ്. ഇരുറീലുകളും ഇന്‍സ്റ്റയില്‍ കാല്‍കോടി ആളുകളാണ് ഇതിനകം കണ്ടത്.

ENGLISH SUMMARY:

Students breaking car mirrors to apply lipstick led to drivers installing a large mirror as a humorous solution. This situation in Kozhikode, Kerala, has gone viral on social media with a witty response from the students.