ബേബി മെമ്മോറിയൽ കോളേജ് ഓഫ് അലെഡ് മെഡിക്കൽ സയൻസസ് എൻഎസ്എസ് യൂണിറ്റ്, സ്റ്റുഡൻസ് അസോസിയേഷൻ ഓഫ് മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് ഏകദിന രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ഒട്ടേറെ വിദ്യാർത്ഥികൾ ക്യാംപിൽ പങ്കാളികളായി. അക്കാദമി ഡയറക്ടർ പ്രഫസർ ഡോ. റോയ് കെ. ജോർജ്  ഉദ്ഘാടനം ചെയ്തു. ഡോ. ജ്യോതിസ് പോത്തൻ രാജു കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു കെ ഭാസ്കരൻ, വൈസ് പ്രിൻസിപ്പൽ പ്രഫ.രഞ്ജിത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ജിൻസി ടി എച്ച്, SAMT അഡ്വൈസർ ലിജിന. കെ എന്നിവർ നേതൃത്വം നൽകി.

ENGLISH SUMMARY:

Baby Memorial College of Allied Medical Sciences, in collaboration with Baby Memorial Hospital, organized a blood donation camp with significant student participation. The event was inaugurated by Academic Director Professor Dr. Roy K. George and included an awareness class for children