ടോള്‍ നല്‍കാതെ പലവട്ടം വെട്ടിച്ച് കടന്ന ആഡംബര കാര്‍ പൊലീസ് പിടികൂടി. ടോള്‍ പ്ലാസ അധികൃതരുടെ പരാതിയിലാണ് നടപടി. കാറിലെ യാത്രകാരെ അറസ്റ്റ് ചെയ്യുമെന്നും ഉമസ്ഥത സംബന്ധിച്ച് ദുരൂഹതയെന്നും പൊലീസ്. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിറകെയാണ് പൊലീസ് നടപടി.
ടോള്‍ നല്‍കാതെ പല തവണ വെട്ടിച്ചുകടക്കുകയും ജീവനക്കാരിക്ക് നേരെ അപകടം വരുന്നതാനും ശ്രമിച്ച ഹരിയാന രജിസ്ട്രേഷനുള്ള കാറാണ് പൊലീസ് പിടികൂടിയത്. 40 ലക്ഷം രൂപ വില വരുന്ന കാര്‍ പലതവണ ടോള്‍ നല്‍കാതെ ബൂം ബാരിയര്‍ തട്ടിത്തെറിപ്പിച്ച് കടന്നുപോയിരുന്നു. ടോള്‍ വാങ്ങാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റാനും ശ്രമിച്ചു. തുടര്‍ന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടൗണ്‍ ട്രാഫിക് ഇന്‍സ്പെകടര്‍ ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഹരിയാനയില്‍ നിന്നുള്ള വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ മാറ്റുന്നതിനായി നന്മണ്ട സബ് ആര്‍ടി ഓഫീസിലേക്കാണ് എന്‍ഒസി നല്‍കിയിരിക്കുന്നത്. എന്നാല്‍ എന്‍ഒസി എടുത്തയാള്‍ക്ക് വാഹനവുമായി ബന്ധമില്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കാറിലുണ്ടായിരുന്ന യാത്രക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.