കോഴിക്കോട് സണ്‍ഷേഡ് തകര്‍ന്ന് നാല് പേര്‍ മരിച്ച വലിയങ്ങാടിയിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ കോര്‍പ്പറേഷന്‍. മഴക്കാലം അടുത്തതോടെ ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന് സമീപം ഭീതിയോടെ കഴിയുകയാണ് കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും.
കാലപ്പഴക്കം കാരണം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കെട്ടിടത്തിന്‍റെ സണ്‍ഷേഡ് തകര്‍ന്ന് നാല് പേര്‍ മരിച്ചത്. കെട്ടിടം പൊളിച്ചുനീക്കാന്‍ പിറ്റേന്ന് തന്നെ തീരുമാനമെടുത്തെങ്കിലും പിന്നീട് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കെട്ടിടത്തിനകത്തും പരിസരത്തും ആളുകള്‍ പ്രവേശിക്കുന്നത് വിലക്കി കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിന് താഴെ ധാരാളം കാറുകളും ബൈക്കുകളും പാര്‍ക്ക് ചെയ്തിട്ടുണ്ട്.
കെട്ടിടം തകര്‍ന്നതിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മുറ്റത്ത് കൂട്ടിയിട്ട് കിടക്കുന്നു. കെട്ടിടത്തില്‍ പലയിടത്തായി സിമന്‍റുകള്‍ അടര്‍ന്നുവീണതായി കാണാം. കെട്ടിടം പൊളിക്കാന്‍ അനുമതി ലഭിച്ചെന്നും മൂല്യനിര്‍ണയം നടത്തി ടെന്‍ഡര്‍ ചെയ്താലേ കെട്ടിടം പൊളിക്കാനാകൂ എന്നാണ് കോര്‍പ്പറേഷന്‍റെ നിലപാട്. അതിനായി ഇനിയും കുറെ ജീവനുകള്‍ പൊലിയാനായി കാത്തിരിക്കുകയാണോ എന്ന പൊതുജനത്തിന് ചോദ്യത്തിന് കോര്‍പ്പറേഷന് മറുപടിയില്ല.