suttu

TOPICS COVERED

കോഴിക്കോട് ബാലുശേരിയില്‍ ഗൃഹനാഥനെ പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെടുത്തി വീട്ടിലെ വളര്‍ത്തുപൂച്ച.അഴിച്ചുവച്ച ഷൂവിനുള്ളില്‍ നിന്നാണ് സുട്ടു പൂച്ച പാമ്പിനെ പിടികൂടി കൊന്നത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കൊന്നത്

 കൊട്ടാരമുക്ക് സ്വദേശി ബാബുവിന്‍റെ ഓമന വളര്‍ത്തുപൂച്ച. പൂച്ച സാറാണ് വീട്ടിലെ ഇപ്പോഴത്തെ താരം. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ ബാബു അഴിച്ചിട്ട ഷൂവിനുള്ളില്‍ പാമ്പ് നിലയുറപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുട്ടു പാമ്പുമായി മല്‍പ്പിടിത്തം നടത്തി.. നിമിഷങ്ങള്‍ക്കകം  സാഹസികമായ ശ്രമത്തിനൊടുവില്‍ പാമ്പിനെ കൊന്നു.പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് സുട്ടു എന്തോ തട്ടിക്കളിക്കുന്നത് ബാബുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത് ചെന്ന് നോക്കുമ്പോഴാണ് ശങ്കുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് കണ്ടത്. നാടന്‍ പൂച്ചയായ സുട്ടുവിനെ ഒരു വര്‍ഷം മുന്‍പാണ് വീട്ടിലെത്തിയത്. 

 

ENGLISH SUMMARY:

A pet cat hero in Balussery, Kerala, saved its owner from a snakebite by killing a venomous viper found inside his shoe. This remarkable act of bravery by the cat, named Sulu, has made it the talk of the town.