കനത്ത ചൂടില്‍ പൊള്ളി വിനോദസഞ്ചാരമേഖലയും. അവധിക്കാലമായിട്ടും കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നത് വളരെക്കുറച്ചുപേര്‍. കക്കയത്തും പെരുവണ്ണാമൂഴിയിലും ഞായറാഴ്ച മുന്നൂറില്‍ താഴെ ആളുകളേ എത്തിയുള്ളു. ഇടതൂര്‍ന്ന പച്ചപ്പിന്റ മടിത്തട്ടില്‍ കെട്ടിനിര്‍ത്തിയ കുറ്റ്യാടിപ്പുഴയുടെ കുളിരുതേടി ആയിരങ്ങളെത്തിയിരുന്ന പെരുവണ്ണാമുഴി ഡാം ഇപ്പോഴിങ്ങനെയാണ്.
ആളും ആരവുമൊല്ലാം കൊടുംചൂട് വിഴുങ്ങി.. അവധിക്കാലമായിട്ടുപോലും വിരലില്‍ എണ്ണാവുന്നരേയുള്ളു എത്തുന്നവര്‍ തന്നെ പ്രവേശന കവാടത്തിലെ പാര്‍ക്കില്‍ ചെലവഴിച്ചു മടങ്ങുകയാണ്. കനത്ത ചൂടുകാരണം ഡാം സൈറ്റിലേക്ക് ആളുകള്‍ പോവുന്നില്ല. സമാനമാണു ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയെല്ലം അവസ്ഥ. അവധിക്കാലത്ത് വരുമാനം പ്രതീക്ഷിച്ചിരുന്ന കച്ചവടക്കാരും നിരാശരാണ്. അതേ സമയം നൈറ്റ് ലൈഫ് ആസ്വദിക്കാനായി കോഴിക്കോട് കടപ്പുറത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല