മലബാറിലെ കാല്‍പ്പന്തുകളി പ്രേമികളുടെ പ്രധാന തട്ടകമായ കോഴിക്കോട് കോര്‍പറേഷന്‍ മൈതാനം നശിച്ചനിലയില്‍. കൊടുംചൂടില്‍ വരണ്ടുണങ്ങിയ മൈതാനം പരിപാലിക്കാന്‍ ആരുമില്ല. കഴിഞ്ഞ ഡിസംബറില്‍ നടന്ന സൂപ്പര്‍ ക്രോസ് ബൈക്ക് റേസിങ്ങോടെ വിവാദമായ മൈതാനത്ത് പിന്നെ ദേശീയമത്സരങ്ങളൊന്നും നടന്നിട്ടുമില്ല. പിടുസി– നെല്‍ക്കതിരുകള്‍ നിറഞ്ഞുനില്‍ക്കുന്ന പാടമല്ലിത്. കോഴിക്കോട് കോര്‍പറേഷന്‍ മൈതാനത്തിന്‍റെ ഒരു ഭാഗമാണ്. നേരത്തെ ദേശീയ– സംസ്ഥാന മത്സരങ്ങള്‍ നടന്ന ഇവിടെ ഇപ്പോള്‍ നടക്കുന്ന ജില്ലാ മത്സരങ്ങള്‍ മാത്രമാണ്.. അതിന് പലതുണ്ട് കാരണങ്ങള്‍
മൈതനത്തിന്‍റെ മധ്യഭാഗത്തെല്ലാം കരിഞ്ഞുണങ്ങിയ പുല്ലുകള്‍, നഷ്ടമായ മൃദുത്വം , പലഭാഗത്തും കുഴികള്‍, കാടുകയറിയ ചുറ്റുപാട്... വെല്ലുവിളികള്‍ക്കിടയില്‍ അപകടസാധ്യത മുന്നില്‍കണ്ട് മത്സരിക്കുന്ന കുട്ടികള്‍.. ഇതെല്ലാമാണ് മൈതാനത്തെ കാഴ്ചകള്‍ഫെബ്രുവരിയില്‍ നടന്ന സൂപ്പര്‍ക്രോസ് ബൈക്ക് റേസിങ് മത്സരത്തിനുശേഷം മൈതാനത്തിന്‍റെ ഘടന നഷ്ടപ്പെട്ടതും, പൈപ്പുകള്‍ ലോറി കയറി തകര്‍ന്നതും വിവാദമായിരുന്നു. എന്നാല്‍ എല്ലാം പഴയപടിയാക്കിയെന്ന അവകാശവാദവുമായി രണ്ട് മാസത്തിന് ശേഷം റെസിങ് കമ്പനി മൈതാനം നടത്തിപ്പുകാരായ ഫുട്ബോള്‍ അസോസിയേഷന് കൈമാറുകയായിരുന്നു. അപ്പോഴും ഉത്തരവാദിത്തപ്പെട്ട കോര്‍പറേഷന്‍ പരിശോധന നടത്തുകയോ കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല