yagam

TOPICS COVERED

കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് അതിരാത്ര മഹായാഗത്തിന് തുടക്കമായി. കര്‍ണാടക മത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വൈദികരാണ് അതിരാത്രത്തിന് കാര്‍മികത്വം വഹിക്കുന്നത്. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാ വിഭാഗം ആളുകള്‍ക്കും യാഗത്തിന്‍റെ ഭാഗമാകാം.

കോഴിക്കോടിന്‍റെ ചരിത്രത്തിലാദ്യമായാണ് അതിരാത്ര മഹായാഗം നടക്കുന്നത്. കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ആസ്ഥാന മന്ദിരമായ കക്കോടി ഒറ്റതെങ്ങിലെ വേദമഹാ മന്ദിരമാണ് അതിരാത്ര വേദി. ശ്രൗത യാഗങ്ങളില്‍ പ്രധാനപ്പെട്ടതും ദൈര്‍ഘ്യമേറിയതുമായ അതിരാത്രം പത്ത് ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ്. ഐക്യം, സമാധാനം, സമൃദ്ധി, വിജ്ഞാനം, എന്നിവയെല്ലാം ഉണ്ടാകുകയെന്ന ലക്ഷ്യത്തോടെയാണ് അതിരാത്രം നടത്തുന്നത്. 26 വരെ നടക്കുന്ന മഹായാഗത്തിന് കര്‍ണാടക ഷിമോഗയിലെ മത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വൈദികരാണ് കാര്‍മികത്വം വഹിക്കുന്നത്. 

ജാതി,മത, ലിംഗ, വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും യാഗത്തിന്‍റെ ഭാഗമാകാമെന്ന് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ വേദാചാര്യന്‍ ആചാര്യശ്രീ രാജേഷ് പറഞ്ഞു. 2014ല്‍ നടത്തിയ സോമയാഗത്തിന്‍റെ തുടര്‍ച്ചയായാണ് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ അതിരാത്രം സംഘടിപ്പിക്കുന്നത്. 2024ല്‍ പത്തനംതിട്ട കോന്നിയിലാണ് അവസാനമായി അതിരാത്ര മഹായാഗം നടന്നത്. 

ENGLISH SUMMARY:

Athirathram Maha Yagam Kozhikode marks a significant Vedic ritual initiated by the Kashyapa Vedha Research Foundation. This ten-day event, led by Vedic scholars from Karnataka's Mattur village, aims to foster unity, peace, prosperity, and knowledge for all, regardless of background.