TAGS

എന്‍സിപിയില്‍ വീണ്ടും രഹസ്യയോഗത്തിന് നീക്കം. മന്ത്രി എ.കെ. ശശീന്ദ്രന്‍റെ എതിര്‍ വിഭാഗമായ മുക്കം മുഹമ്മദും സംഘവുമാണ് ഈ മാസം 16ന് രഹസ്യയോഗം ചേരാനുള്ള നീക്കം നടത്തുന്നത്. യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് എന്‍സിപി സംസ്ഥാന സെക്രട്ടറി പിപി രാമകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇടതുകോട്ടയായ എലത്തൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ജില്ലാപ്രസിഡന്‍റ് മുക്കം മുഹമ്മദും സംഘവും ഈ മാസം 16ന് യോഗം ചേരാനൊരുങ്ങുന്നത്. എന്നാലിത് സംസ്ഥാന ഭാരവാഹികളോ ജില്ലാഭാരവാഹികളോ അറിഞ്ഞിട്ടില്ല. രഹസ്യഗ്രൂപ്പ് യോഗം ചേരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ശശീന്ദ്രന്‍ പക്ഷത്തിന്‍റെ നിലപാട്. 

എലത്തൂരിലെ സ്ഥാനാര്‍ഥി നിര്‍ണയപോര് കടുക്കുന്നതിനിടെയാണ് യോഗം ചേരാനുള്ള നീക്കം. പലതവണ അവസരം കിട്ടിയ എ.കെ. ശശീന്ദ്രന് പകരം മറ്റൊരാള്‍ക്ക് അവസരം വേണമെന്ന് മുക്കം മുഹമ്മദും അതല്ല പരിചയസമ്പത്തിനാണ് പരിഗണന വേണ്ടതെന്ന് ശശീന്ദ്രന്‍ വിഭാഗവും വാദിക്കുന്നു. രണ്ടാഴ്ച്ച മുമ്പ് എകെ ശശീന്ദ്രന്‍റെ നേതൃത്വത്തിലും രഹസ്യയോഗം ചേര്‍ന്നിരുന്നു. 

ENGLISH SUMMARY:

NCP internal politics is heating up with a secret meeting planned by Mukkom Muhammed's faction amidst the Elathur candidate selection dispute. The party's state secretary has stated that such unauthorized meetings will not be permitted, indicating growing factionalism within the NCP in Kerala.