TAGS

വിഭാഗീയതയില്‍ വട്ടം ചുറ്റുന്ന എന്‍സിപിക്ക് പുതിയ നേതൃത്വം. നിലവിലെ വര്‍ക്കിങ് പ്രസിഡന്‍റ് പി.എം. സുരേഷ് ബാബുവിനെ സംസ്ഥാന പ്രസി‍ഡന്‍റായി നിയോഗിച്ചു. അധ്യക്ഷ പദവി വെല്ലുവിളിയായി കാണുന്നില്ലെന്ന് പി.എം. സുരേഷ് ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ദിവസം വരെ എന്‍സിപി നേതൃത്വത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പി.എം. സുരേഷ് ബാബുവിനെയാണ് ദേശീയ പ്രസിഡന്‍റ് ശരത് പവാര്‍ പുതിയ സംസ്ഥാന പ്രസിഡന്‍റാക്കിയത്. നിലവിലെ പ്രസിഡന്‍റ് തോമസ് കെ തോമസിനെ ദേശീയ സെക്രട്ടറിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ എന്‍സിപിക്കുണ്ടായ പരാജയമായിട്ടല്ല, മുന്നണിക്കുണ്ടായ തിരിച്ചടി ആയാണ് കണക്കാക്കുന്നത്. പിസി ചാക്കോ വിഭാഗത്തിലെ പ്രധാനിയാണ് പി.എം. സുരേഷ് ബാബു. 

പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന സമയത്താണ് സുരേഷ് ബാബുവിന് നറുക്കുവീഴുന്നത്. എ.കെ. ശശീന്ദ്രന്‍ വിഭാഗവും പിസി ചാക്കോ വിഭാഗവും പരസ്പരം ഏറ്റുമുട്ടുന്നതിനിടെ തോമസ് കെ തോമസിനൊപ്പവും മറ്റൊരു വിഭാഗം ഉറച്ചുനിന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ചുകൊണ്ടുപോകണമെങ്കില്‍ പുതിയ നേതൃത്വത്തിന് നന്നായി വിയര്‍ക്കേണ്ടി വരും. 

ENGLISH SUMMARY:

NCP Kerala has a new state president, PM Suresh Babu, amidst internal factionalism. He stated that he doesn't see the presidential post as a challenge and aims to unite the party factions.