കോഴിക്കോട് ലക്ഷങ്ങള്‍ വാങ്ങി വിസാ തട്ടിപ്പ് നടത്തിയ പ്രതികളെ കൂടാനാവാതെ പൊലീസ്. പുതിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന റമ്പിള്‍ ഹോളിഡേയ്സ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്‍റെ ഉടമകളും ജീവനക്കാരും ഒളിവിലാണ്.
പോളണ്ടിലേക്ക് ജോലിക്കായുള്ള വിസ നല്‍കുന്ന പരസ്യം കണ്ടാണ് മലപ്പുറം ആണ്ടിയൂര്‍ക്കുന്ന് സ്വദേശിയായ അബ്ദുള്‍ മജീദ് മകനുവേണ്ടി കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന റമ്പിള്‍ ഹോളിഡേയ്സ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നവംബര്‍ മാസങ്ങളിലായി നാല് ലക്ഷം രൂപ നല്‍കുന്നത്. പറഞ്ഞ തീയതികള്‍ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പുതിയറയിലെ ഓഫീസ് പൂട്ടി ഉടമസ്ഥര്‍ മുങ്ങി
റിജാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റിമ്പിള്‍ ഹോളിഡേയ്ലസ് എന്ന സ്ഥാപനം അമല ജോണ്‍ എന്ന ജീവനക്കാരി വഴിയായിരുന്നു ഇടപാടുകള്‍ മുഴുവന്‍. ഡിസംബര്‍ മാസത്തില്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്.പ്രതികളെ പിടികൂടി നഷ്ടമായ തുക തിരികെ ലഭിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് തട്ടിപ്പിനിരയായവുരുടെ ആവശ്യം.