TOPICS COVERED

കോഴിക്കോട് ദേശീയപാത വെങ്ങളം–രാമനാട്ടുകര റീച്ചില്‍ പന്തീരങ്കാവിലെ ടോള്‍പ്ലാസയില്‍ ഇന്ന് മുതല്‍ ടോള്‍പിരിവിന്‍റെ  ട്രയല്‍റണ്‍  ആരംഭിക്കും  . അഞ്ച് ദിവസം  നടക്കുന്ന ട്രയല്‍ റണ്ണില്‍ വാഹനങ്ങളില്‍ നിന്ന് ഫീസിടാക്കില്ല. വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ ടോള്‍പിരിവ് എന്ന്  ആരംഭിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല

ടോള്‍പിരിവ് ആരംഭിക്കുന്നതിനു മുന്‍പ് ടോള്‍പ്ലാസയിലെ സാങ്കേതികപരിശോധനകള്‍ പൂര്‍ത്തിയാക്കുവനായാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ലൈറ്റ്,ഹെവി കാറ്റഗറിയില്‍ തരം തിരിച്ചിരിക്കുന്ന ഗേറ്റുവഴി ഫാസ്റ്റ്ടാഗ് പരിശോധിച്ച്  വാഹനങ്ങളെ കടത്തി വിടും എന്നാല്‍ ഫീസീടാക്കില്ല അഞ്ച് ദിവസത്തേക്ക് ഈ ട്രയല്‍ റണ്‍ തുടരും. ടോളിനായി വാഹനങ്ങള്‍  നിര്‍ത്തുമ്പോള്‍ ടോള്‍പ്ലാസയുടെ സമീപത്തുണ്ടായേക്കാവുന്ന ഗതാഗത തടസ്സങ്ങളും മറ്റ് പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനും സാങ്കേതിക കുഴപ്പങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനും ട്രയല്‍ റണ്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വാഹനങ്ങളുടെ ടോള്‍ നിരക്ക് തീരുമാനിച്ചെങ്കിലും അന്തിമ വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ ടോള്‍പിരിവ് എന്നും തുടങ്ങുമെന്നതില്‍ തീരുമാനമായില്ല. വെങ്ങളം–രാമനാട്ടുകര റീച്ചില്‍ ദേശീയപാതയിലെ സര്‍വീസ് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം ,പൂര്‍ത്തിയാകാതെ ടോള്‍പിരിവ് ആരംഭിച്ചാല്‍ തടയുമെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. ടോള്‍പ്ലാസയ്ക്ക് 20 കിലോമീറ്റര്‍  ചുറ്റളവിലുള്ള ആളുകള്‍ക്ക്  പൂര്‍ണമായും ഇളവ് അനുവദിക്കണമെന്നും ആവശ്യമുണ്ട്

ENGLISH SUMMARY:

Toll plaza Pantheerankavu begins trial run on Kozhikode National Highway. The trial run aims to assess traffic flow and identify technical issues before the official toll collection starts.