ദേശീയപാതയില്‍ രാമനാട്ടുകര–വെങ്ങളം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനിരിക്കെ ടോള്‍ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ടോള്‍പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ തുകയില്‍ കൂടുതല്‍ ഇളവു വേണമെന്നാണ് ആവശ്യം
പുതുവര്‍ഷ ആരംഭത്തില്‍ ദേശീയപാത രാമനാട്ടുകര–വെങ്ങളം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും മുന്നോട്ട് പോകുന്നതിനിടെയാണ്, ടോള്‍ പിരിവില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. നിലവില്‍ പന്തീരങ്കാവിനടുത്തുള്ള കൂടത്തുംപാറയിലാണ് ടോള്‍പ്ലാസയുള്ളത് ഇതിന് 20 കീലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് മാസം 320 രൂപ അടച്ചാല്‍ യാത്രചെയ്യാം. എന്നാല്‍ ഒരു വര്‍ഷത്തേക്ക് കണക്ക് കൂട്ടുമ്പോള്‍ ഈ തുക വലിയ ഭാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതികരണം
പന്തീരങ്കാവ്,ഒളവണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ദിവസേന യാത്ര ചെയ്യുന്നവരാണ് ടോള്‍ നിരക്ക് ഏറെ ബാധിക്കുന്നത് ടോള്‍പ്ലാസ സ്ഥിതി ചെയ്യുന്ന കൂടത്തുംപാറയിലുള്ള ആളുകള്‍ക്ക് കീലോമീറ്റര്‍ ചുറ്റിയാല്‍ മാത്രമാണ് ദേശീയപാതയിലേക്ക് എത്താന്‍ കഴിയു. ഇതിനിടയില്‍ ഉയര്‍ന്ന ടോള്‍ നിരക്ക്. ഇരുട്ടടിയാണെന്നാണ് ആക്ഷേപം.