TOPICS COVERED

കോഴിക്കോട് വില്ല്യാപ്പള്ളിയില്‍ കലുങ്കിനായി എടുത്ത കുഴിയില്‍ വീണ വയോധികന്‍ മരിച്ചത് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ക്ക് പരുക്കുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലുങ്കിന് സമീപത്ത് സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുകള്‍ മനോരമ ന്യൂസിനോട് . 

28ന് രാത്രി കടയില്‍ പോവുന്നതിനിടെയാണ് റോഡില്‍ കലുങ്കിനായി എടുത്ത കുഴിയില്‍ മൂസ വീണത്.  രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് ബന്ധുകള്‍ നടത്തിയ തിരച്ചിലിലാണ് കലുങ്കലില്‍ മൃതദേഹം കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ലെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  കലുങ്കിനിന് സമീപം സുരക്ഷസംവിധാനങ്ങളോ അപകടമുന്നറിയിപ്പ് ബോര്‍ഡോ ഉണ്ടായിരുന്നില്ലെന്നാണ് മൂസയുടെ ബന്ധുകള്‍ ആരോപിച്ചു

​പൊതുമരാമത്ത് വകുപ്പിന്‍റെ റോഡാണിത്. വിദ്യാര്‍ഥികള്‍ അടക്കം നിരവധിപേരാണ് ഇതുവഴി കടന്നുപോവുന്നതും പല തവണ പരാതി നല്‍കിയിട്ടും സുരക്ഷാക്രമീകരണം ഒരുക്കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൂസയുടെ മൃതദേഹം ബന്ധുകള്‍ വിട്ടുനല്‍കി

ENGLISH SUMMARY:

Road accident death: An elderly man died in Kozhikode after falling into a pit dug for a culvert, highlighting concerns about road safety and negligence. The preliminary postmortem report indicates severe head injuries as the cause of death, with family members alleging a lack of safety measures at the construction site.