കോഴിക്കോട് എട്ടുപഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ ആരംഭിച്ച ജല്‍ജീവന്‍ പദ്ധതി പാതിവഴിയില്‍. ജലസംഭരണി നിര്‍മിക്കാനുള്ള നടപടി ആരംഭിക്കുന്നതിനു മുന്‍പ് പൈപ്പ് ഇടാനായി റോഡ് വെട്ടിപ്പൊളിച്ചതോടെ ദുരിതത്തിലായി നാട്ടുകാര്‍. നിരവധിപ്പേരാണ് റോഡിലെ കുഴിയില്‍ ദിവസേന വീഴുന്നത്.
ചാത്തമംഗലം കാട്ടങ്കല്‍, കണ്ടിയില്‍ ഈസ്റ്റ് മലയമ്മ റോഡിലാണ് എട്ട് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം എത്തിക്കാനായുള്ള ജലജീവന്‍ പദ്ധതിക്കായി റോഡ് പൊളിച്ച് പൈപ്പിട്ടത്. ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുപ്പ് നടക്കാതെ വന്നതോടെ പദ്ധതി നടത്തിപ്പ് അവതാളത്തിലായി.
ചാലിയാര്‍പുഴയ്ക്ക് സമീപം വെള്ളലശേരി താന്നിക്കോട്ട് മലയിലാണ് ടാങ്ക് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയത്. 95 ലക്ഷം രൂപ പഞ്ചായത്തുകള്‍ ചേര്‍ന്ന് സ്ഥലം ഏറ്റെടുക്കാന്‍ സമാഹരിച്ചു. എന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഫയലില്‍ കുരുങ്ങി. അടുത്ത ഭരണസമിതിയെങ്കിലും ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കി റോഡ് പുനര്‍നിര്‍മിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.