തിരഞ്ഞെടുപ്പ് കാലത്തെങ്കിലും നാട്ടിന്‍പുറത്തെ റോഡുകളില്‍ കുറച്ച് മെറ്റലൊക്കെയിട്ട് നാട്ടുകാരുടെ കണ്ണില്‍പൊടിയിടാന്‍ സ്ഥാനാര്‍ഥികള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പല്ല എന്ത് തന്നെ സംഭവിച്ചാലും റോഡിലേക്കും വാര്‍ഡിലേക്കും തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധികളും കുറവല്ല. അതിന് ഉദാഹരണമാണ് കോഴിക്കോട് മോരിക്കര മാളിക്കടവ് റോഡ്. റോഡ് നന്നാക്കത്തവര്‍ ഇതുവഴി വോട്ട് ചോദിച്ച് വരേണ്ടതില്ലെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്