കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. അമിതവേഗത്തില്‍ പോയ ബൈക്ക് യാത്രികനെ ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. പരുക്കേറ്റ കണ്ടക്ടര്‍ അജ്മലിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
വടകര – പേരാമ്പ്ര റൂട്ടിലോടുന്ന കൃഷ്ണശോഭ ബസിലെ കണ്ടക്ടര്‍ അജ്മലിനാണ് ഒരു കൂട്ടം യുവാക്കളുടെ മര്‍ദനമേറ്റത്. കുട്ടോത്ത് ഭാഗത്ത് തടഞ്ഞുനിര്‍ത്തി ബസിനുള്ളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞദിവസം അമിതവേഗതയില്‍ പോയ ബൈക്ക് യാത്രികനെ ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. വേഗത്തില്‍ പോകരുതെന്ന് താക്കീതും നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായി യുവാവ് സുഹൃത്തക്കളെയും കൂട്ടി വന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നവെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. തലക്കും കഴുത്തിനും പരുക്കേറ്റ കണ്ടക്ടര്‍ ചികില്‍സയിലാണ്.
പൊലിസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെ ആക്ഷേപം. അക്രമികള്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് ആവശ്യം.