വൻകിട, ചെറുകിട വ്യവസായ സംരംഭകർക്കായി മനോരമ ക്വിക്ക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ ഇന്ന് മുതൽ 9 വരെ കോഴിക്കോട് ലുലു മാൾ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കും. 32 കാറ്റഗറികളിലായി, 250ൽ അധികം സ്റ്റോളുകളിലാണ് എക്സ്പോ. രാജ്യത്തിന്‍റെ പലഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങളും, സേവനങ്ങളുമാണ് മേളയിൽ അവതരിപ്പിക്കുന്നത്. അത്യാധുനിക യന്ത്രങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഉണ്ട്. വജ്രം ഫ്രോസൺ ഫുഡ്സാണ് എക്സ്പോയുടെ മുഖ്യ സ്പോൺസർ.