payyoli-road

കോഴിക്കോട് പയ്യോളിയിൽ ദേശീയ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. റോഡിൽ ചരക്ക് ലോറിയടക്കം പുതഞ്ഞു. തിരുവങ്ങൂർ മുതൽ വടകര വരെ സർവീസ് റോഡിലടക്കം വെള്ളക്കെട്ടും ചെളിയുമാണ്. 

കോഴിക്കോട് - വടകര റൂട്ടിൽ ആകെ 51 കിലോമീറ്റർ, ഇവിടെയുള്ളത് 257 കുഴികൾ, മനോരമ ന്യൂസ് സംഘം ഈ റൂട്ടിൽ  സഞ്ചരിച്ച് എണ്ണിയതാണ് കുഴികൾ, അതെ കുഴിയിൽ ഇന്ന് ചരക്കു വാഹനങ്ങളടക്കം പുതഞ്ഞു, മണിക്കൂറുകളാണ് ഗതാഗതം തടസപ്പെട്ടത്. ആംബുലൻസടക്കം വെള്ളക്കെട്ടിൽപ്പെട്ടു.

റോഡ് ഏതാണ് കുഴി ഏതാണെന്ന് അറിയാൻ കഴിയാത്ത സ്ഥിതിയിലാണ് ഈ റീച്ചിലെ മിക്ക റോഡുകളും, ദേശീയ പാത നിർമാണ ഒച്ച് ഇഴയുന്ന വേഗത്തിലായതും, കനത്ത മഴയുമാണ് റോഡ് ഈ അവസ്ഥയിലാവാൻ കാരണം, നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ മഴയത്തും ടാറിങ്ങും ഈ റൂട്ടിൽ നടക്കുന്നുണ്ട്. പ്രശ്ന പരിഹാരം ഉടൻ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ENGLISH SUMMARY:

Heavy waterlogging and mud have severely disrupted traffic on the National Highway in Payyoli, Kozhikode, leading to trucks getting stuck and hours of traffic jams. Locals blame the ongoing slow-paced highway construction and numerous potholes, warning of protests if the issue isn't resolved promptly.