kozhikode-arrest

TOPICS COVERED

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്  പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ രണ്ട് ആസാമുകാര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റ് കെണിയില്‍പ്പെടുത്തുകയായിരുന്നു. 

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. ഫുര്‍ഖാന്‍ അലി, അക്‌ലീമ കാത്തൂന്‍ എന്നിവരെ ഒഡീഷയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് സമീപത്ത് കുട്ടിയെ എത്തിച്ച ലോഡ്‍‌ജും പൊലീസ് തിരിച്ചറിഞ്ഞു.  

സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് ജോലി വാഗ്ദാനം ചെയ്ത്  കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ഇവരുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് മെഡിക്കല്‍ കോളജ് പൊലീസില്‍ അഭയം തേടി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍പേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Two individuals from Assam have been arrested in Kozhikode for allegedly operating a sex racket based out of a lodge. A minor girl was trafficked to Kerala under the false promise of a job and was then forced into the racket. Authorities are investigating further into the network behind the crime.