കോഴിക്കോട് പെരുമണ്ണ -നല്ലിത്തൊടി റൂട്ടില്‍ ഒരു ബസുണ്ട്. പേര് ജനകീയം.. ബസ് സര്‍വീസ് ഇല്ലാത്തതുകാരണം ദുരിതത്തിലായ നാട്ടുകാര്‍ ഒടുവില്‍ സ്വന്തം നിലയില്‍ ഒരു ബസ് വാങ്ങിച്ചു. ജനകീയ കൂട്ടായ്മയിലെ അംഗങ്ങളായ സുധീറും മുഹമ്മദ് കുട്ടിയും കണ്ടക്ടറും ഡ്രൈവറുമായപ്പോള്‍ നാട്ടുകാരും ഹാപ്പി.