- 1

TOPICS COVERED

കോഴിക്കോട് താമരശ്ശേരിയിലും നാദാപുരത്തും ശക്തമായ കാറ്റിൽ മരം വീണ് നാശനഷ്ടം. താമരശ്ശേരി ചുരത്തിൽ രണ്ടും നാലും വളവുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നാദാപുരത്തു വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. 

ഇന്ന് പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വീടുകൾക്കും കടകൾക്കും മുകളിൽ മരം വീണു. വൈദ്യുത തൂണുകൾ വീണ് ലൈനുകൾ താറുമാറായി. കുമ്പാറ പുഷ്പഗിരി - മാങ്കയം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. നാദാപുരത്തു ഇൻഡോർ സ്റ്റേഡിയം ഭാഗത്തു വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. 

പുതുപ്പാടി കൈതപ്പൊയിൽ കെട്ടിടത്തിന്റെ ഷീറ്റ് പറന്നു പോയി. എളേറ്റിൽ കാറ്റിൽ പന വീണ് മേൽക്കൂര തകർന്നു.  ചാമോറയിൽ മരം വീണ് കെ എസ് ഇ ബി യുടെ 8 പോസ്റ്റുകൾ ഒടിഞ്ഞു. താമരശ്ശേരി ചുരത്തിൽ വീണ മരങ്ങൾ ഹൈവേ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ  മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 

ENGLISH SUMMARY:

Strong wind in Kozhikode; Damage caused by falling tree