kazhiriyoor-smarakam

TOPICS COVERED

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ കീഴരിയൂർ ബോംബ് കേസിന്‍റെ സ്മാരകമായി നിർമ്മിച്ച കമ്യൂണിറ്റി ഹാൾ അടച്ചിട്ടിട്ട് ആറുവർഷം. 75 ലക്ഷം രൂപ മുടക്കി പണിത കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ പകപോക്കലെന്നാണ് യുഡിഎഫ് ആരോപണം.

പൊട്ടിപ്പൊളിഞ്ഞ ജനൽചില്ലുകൾ, ഒടിഞ്ഞു തൂങ്ങിയ പൂമഖത്തെ സീലിംങ്ങ്, മൺകൂനയായി മാറിയ സ്റ്റേജും ആറു വർഷമായി പൂട്ടിക്കിടക്കുന്ന കമ്മ്യൂണിറ്റി ഹാലിന്റെ നില പരിതാപകരമാണ്. ഓംബുഡ്സ്മാനിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും പൊതുജനങ്ങൾക്കായി കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

The community hall built in memory of the Keezhariyur bomb case has been closed for six years: