• ആംബുലൻസിന്റെ താക്കോൽദാനം മന്ത്രി എം. ലിജു നിർവഹിച്ചു

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് അത്യാധുനിക ബി.എൽ.എസ്. ആംബുലൻസ് കൈമാറി കേരളവിഷൻ. കേരളവിഷനും എൻ.എച്ച്. അൻവർ ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന 'ഓരോ ജില്ലയ്ക്കും ഒരു ആംബുലൻസ്' പദ്ധതിയുടെ ഭാഗമായാണ് ആംബുലൻസ് നൽകിയത്. 

നീലേശ്വരം താലൂക്ക് ആശുപത്രിയുടെ ആരോഗ്യപരിചരണ സംവിധാനത്തിന് കരുത്തേകും അത്യാധുനിക ആംബുലൻസ്. 25 ലക്ഷത്തിലധികം രൂപ ചെലവിൽ സജ്ജമാക്കിയ ബി.എൽ.എസ്. ആംബുലൻസിന്റെ താക്കോൽദാനം മന്ത്രി എം. ലിജു നിർവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. രശ്മി മാത്യു താക്കോൽ ഏറ്റുവാങ്ങി.

പരിപാടിയിൽ എൻ.എച്ച്. അൻവർ ട്രസ്റ്റ് സെക്രട്ടറി കെ. വിജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് ചടങ്ങിൽ മുഖ്യാതിഥിയായി. നീലേശ്വരം നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ, കേരളവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് എം.ഡി. കെ. ഗോവിന്ദൻ, എൻ.എച്ച്. അൻവർ ട്രസ്റ്റ് ചെയർമാൻ അബൂബക്കർ സിദ്ദിഖ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. സി.ഒ.എ. ജില്ലാ ഭാരവാഹികൾ, താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജനപ്രതിനിധികൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

ENGLISH SUMMARY:

Kerala Vision has handed over a state-of-the-art Basic Life Support (BLS) ambulance to the Nileshwaram Taluk Hospital as part of the 'One Ambulance for Every District' initiative jointly implemented with the N.H. Anwar Trust. Built at a cost of over ₹25 lakh to strengthen the hospital's emergency healthcare infrastructure, the ambulance keys were officially handed over by Minister M. Liju and received by Deputy DMO Rashmi Mathew. During the event, N.H. Anwar Trust Secretary K. Vijayakrishnan presented the project report, while Cable TV Operators Association (COA) State General Secretary P.B. Suresh attended as the chief guest.