കാസർകോട് ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ വീണ്ടും വിള്ളൽ. റോഡ് ഉയർത്തി നിർത്തിയിരിക്കുന്ന കോൺക്രീറ്റ് ഭിത്തിയിലാണ് വിള്ളൽ രൂപപ്പെട്ടത്. ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞദിവസം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ അതേ ഭാഗത്താണ്, റോഡിന്റെ കോൺക്രീറ്റ് പാർശ്വഭിയും തകർന്നത്. ഈ ഭാഗം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച്, തിടുക്കത്തിൽ സർവീസ് റോഡിന്റെ പ്രവർത്തി പൂർത്തിയാക്കാനാണ് നിർമ്മാണ കമ്പനിയുടെ ശ്രമം. നിർമ്മാണത്തിൽ ഗുരുതര വീഴ്ചയെന്ന് നാട്ടുകാർ ചൂടിക്കട്ടുന്നു. തുടർച്ചയായി വിള്ളൽ കണ്ട സാഹചര്യത്തിൽ ജില്ല കളക്ടർ അന്വേഷണതിന് ഉത്തരവിട്ടു. അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് ആവശ്യം. കാഞ്ഞങ്ങാട് ആർഡി ഒ യുടെ നേതൃത്വത്തിൽ പരിശോധനയ്ക്കായി സമിതിയെ രൂപീകരിച്ചു. നേരത്തെ 50 മീറ്റർ നീളത്തിൽ റോഡിൽ വിള്ളൽ കണ്ടിരുന്നു. വിദഗ്ധസമിതി സന്ദർശിക്കുന്നതിനു മുമ്പേ റോഡ്തകർന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് മിക്സ് പാകി മുകളിൽ ടാറിങ്ങും നടത്തിയിരിക്കുകയാണ് നിർമ്മാണ കമ്പനി.