കാസർകോട് കുമ്പളയിൽ ആശുപത്രി, സ്കൂൾ ഉൾപ്പെടെയുള്ളടത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് പണിയാതെ നിർമ്മാണ കമ്പനി. എന്നാൽ ഇവിടെ ചട്ടങ്ങൾ ലംഘിച്ച് ടോൾ ബൂത്ത് പണിയാൻ ഒരു പ്രശ്നവുമില്ല. അടിപ്പാതയോ ഫുട്ട് ഓവർ ബ്രിഡ്ജോ ഇല്ലാത്തതിനാൽ രോഗികൾ ഉൾപ്പെടെ വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാത മുറിച്ചു കടക്കണം.
നൂറുകണക്കിന് വീട് സ്കൂൾ, ആശുപത്രി, മദ്രസ അങ്ങനെ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങേണ്ട സ്ഥലമാണ്. എന്നാൽ മേഖലയിൽ അടിപ്പാതയോ ഫുഡ് ഓവർ ബ്രിഡ്ജോ ഇല്ല. രോഗികളും, സ്കൂൾ തുറന്നാൽ കുട്ടികളും വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാത മുറിച്ച് കടക്കണം. ജനങ്ങളുടെ തുടർച്ചയായുള്ള ആവശ്യം മുട്ട പോക്ക് ന്യായങ്ങൾ പറഞ്ഞു നിഷേധിക്കുകയാണ് നിർമ്മാണ കമ്പനി.
എന്നാൽ ഇവിടെ ടോൾ ബൂത്ത് പണിയാൻ ദേശീയപാത അതോറിറ്റിക്ക് ഒരു പ്രശ്നവുമില്ല. 60 കിലോമീറ്റർ ദൂരത്തിലെ ടോൾ ബൂത്ത് പാടുള്ളൂ എന്ന ചട്ടം ലംഘിച്ചാണ് തലപ്പാടിയിലെ ടോൾ ബൂത്തിൽ നിന്നും 24 കിലോമീറ്റർ മാത്രം ദൂരത്തുള്ള ഇവിടെ ടോൾ ബൂത്ത് പണിയാൻ തുനിഞ്ഞത്. കഴിഞ്ഞയാഴ്ച റോഡ് വിണ്ടുകീറിയ ദിവസവും ഇവിടെ പണിക്കാളെത്തി. ജനപ്രതിനിധികൾ ഇടപെട്ട് തടഞ്ഞതോടെയാണ് നിർമ്മാണം നിർത്തിയത്. അതിനിടെ നിർമ്മാണം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.