കാസർകോട് മട്ടലായിയിൽ ദേശീയപാതയിലെ മണ്ണ് ഒലിച്ചുപോയി. വയൽ നികത്തി നിർമ്മിച്ച റോഡിൽ, സംരക്ഷണ ഭിത്തി ഇല്ലാത്തിടത്തു നിന്നാണ് മണ്ണൊലിച്ചു പോയത്. ഇനിയും മണ്ണൊഴുകിയാൽ പാത തകരുമെന്ന് ഉറപ്പാണ്.
കാസർകോട് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച മട്ടലായിലാണ് റോഡ് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. പ്രദേശത്ത് വയൽ നികത്തിയാണ് ദേശീയപാത നിർമ്മാണം. എന്നാൽ ചിലയിടങ്ങളിൽ സംരക്ഷണഭിത്തിയില്ല. ഇത്തരത്തിൽ ഭിത്തിയില്ലാത്ത ഭാഗത്തുനിന്നാണ് മണ്ണൊലിച്ച് പോയത്.
കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിനടിയിൽ നിന്നും വലിയ അളവിൽ മണ്ണ് ഒഴുകിപ്പോയി. ഇനിയും ശക്തമായി മഴ ലഭിച്ചാൽ വീണ്ടും മണ്ണ് ഒഴുകിയേക്കും. അങ്ങനെ ഉണ്ടായാൽ റോഡ് തകരുമെന്ന് തീർച്ചയാണ്.
ഇളകി മറിയ മണ്ണ് പ്രദേശത്തെ വയലിലേക്കാണ് ഒഴുകുന്നത്. ദേശീയപാതയ്ക്കായി നികത്തിയ വയലിനപ്പുറം, കൂടുതൽ വയലുകളും നികലുകയാണ്. കൃത്യമായി പാർശ്വഭിത്തി നിർമ്മിച്ച് റോഡിനേയും വയലിനെയും നിർമ്മാണ കമ്പനി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.