കാസർകോട് കുമ്പളയിൽ എൻഎച്ച് 66ൽ താത്ക്കാലിക ടോൾഗേറ്റ് നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിർമാണത്തിന് എത്തിയ ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. ദേശീയപാതയുടെ ആദ്യ റീച്ച് തുറന്നു നൽകിയതിന് പിന്നാലെയാണ് ടോൾ ഗേറ്റ് നിർമിക്കാനുള്ള നീക്കം.
60 കിലോമീറ്റർ ദൂരപരിധിയിലാണ് ദേശീയപാതയിൽ ടോൾ ഗേറ്റ് നിർമിക്കേണ്ടത്. കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ നിലവിലൊരു ടോൾഗേറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് തലപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ മാത്രം ദൂരമുള്ള കുമ്പളയിൽ താൽക്കാലിക ടോൾഗേറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. ആദ്യ റീച്ചിന്റെ പണി പൂർത്തിയായെന്നും, ടോൾഗേറ്റ് നിർമിക്കാൻ മുൻപ് തീരുമാനിച്ച പെരിയ ഭാഗത്തെ നിർമാണം വൈകുന്നതിനാലാണ് താൽക്കാലിക ടോൾഗേറ്റ് കുമ്പളയിൽ നിർമ്മിക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. ടോൾഗേറ്റിന്റെ നിർമാണത്തിന് എത്തിയ ജീവനക്കാരെ നാട്ടുകാർ തടഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മംഗളൂരുവിനെ ആശ്രയിക്കുന്ന അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് രണ്ട് സ്ഥലങ്ങളിൽ ടോൾ നൽകേണ്ടി വരും. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾഗേറ്റ് നിർമിക്കാനുള്ള നീക്കത്തെ ചെറുക്കാനാണ് നാട്ടുകാരുടെ നീക്കം.