കണ്ണൂര്‍ താണയിലെ മുഴത്തടം ഗവ. യുപി സ്കൂളില്‍ കുട്ടികള്‍ക്ക് ഹൈടെക്കായി പഠിക്കാം. ഡോ. ഷമ മുഹമ്മദ് നേതൃത്വം നല്‍കുന്ന സോയാ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കെട്ടിടവും ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചു.
മുഴത്തടം യുപി സ്കൂളിന്‍റെ മുഖച്ചായ തന്നെ മാറി. മനോഹരമായി പെയിന്‍റ് ചെയ്ത കെട്ടിടം. ഇന്‍റര്‍ലോക്ക് ചെയ്ത മുറ്റം. സീലിങ് ചെയ്ക് ഭംഗിയാക്കിയ ക്ലാസ് മുറികള്‍. മികച്ച ചൈല്‍ഡ് ഫ്രണ്ട്ലി ഇരിപ്പിടവും കാറ്റുകൊള്ളാന്‍ ഫാനും.. ശുചിമുറിയും അടുക്കളയും ഉള്‍പ്പെടെ എല്ലാം മികച്ചതാക്കി. 1879 ല്‍ സ്ഥാപിതമായ മുഴത്തടം സ്കൂളില്‍ നിന്ന് പഠിച്ച് നനാമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ തന്നെ ചടങ്ങിന്‍റെ ഉദ്ഘാടകനായി. സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന മുഴത്തടം യുപി സ്കൂളില്‍ പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സിഎസ്ആര്‍ ഫണ്ടാണ് ലഭ്യമാക്കിയത്. ചടങ്ങില്‍ മേയര്‍ പി ഇന്ദിര അടക്കമുള്ളവര്‍ പങ്കെടുത്തു.