പപ്പായ കൃഷിയിലൂടെ വിജയം കൊയ്ക് കണ്ണൂരിലെ മലയോരത്ത് ഒരു കര്‍ഷകന്‍. ആലക്കോട് രയരോം പള്ളിപ്പടിയിലെ ബിനീഷ് ജോണാണ് വീടിന് മുന്നില്‍ പപ്പായത്തോട്ടം തന്നെ സൃഷ്ടിച്ചത്. പച്ച വിരിച്ച പപ്പായ തോട്ടം. അരയേക്കര്‍ സ്ഥലത്ത് പപ്പായകളിങ്ങനെ വിളവെടുപ്പിന് പാകമായി ഒരുങ്ങി നില്‍ക്കുന്നു. മലയോരത്ത് ആദ്യമായാണ് വിപുലമായൊരു പപ്പായകൃഷി. അധ്യാപകനായ ബിനീഷ് ജോണിന് ഇത് അധ്വാനത്തിന്‍റെ വിളവുകാലം. റെഡ്‍ ലേഡി തായ്‍വാന്‍ ഇനത്തിലുള്ളതാണ് പപ്പായ. തോട്ടത്തിലുള്ളത് 350 പപ്പായ മരങ്ങള്‍.
തളിപ്പറമ്പ് കരിമ്പത്തെ കൃഷി ഫാമില്‍ നിന്നാണ് റെഡ് ലേഡിയുടെ വിത്ത് കൊണ്ടുവന്നത്. ഏഴ് മാസം കൊണ്ട് പൂവിട്ടു. പപ്പായ ലോകം കാണാനിപ്പോള്‍ കാഴ്ചക്കാരും നിരവധിയെത്തുന്നുണ്ട് ബിനീഷിന്‍റെ തോട്ടത്തില്‍. മികച്ച വിപണി കിട്ടുമെന്ന പ്രതീക്ഷയിലാണ് തലശേരി ബ്രണ്ണന്‍ കോളജിലെ അധ്യാപകനായ ബിനീഷ് ജോണ്‍.