കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. കര്‍ണാടകക്കാരായ അഫ്നാന്‍, റഹാനുദ്ദീന്‍, അഫ്റാസ് എന്നിവരാണ് മരിച്ചത്. ഇവര്‍ ബെംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് . എട്ടംഗ സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിക്കാനെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയ അഫ്റാസ് ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേരും അപകടത്തിൽപ്പെടുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടകരമായ ചുഴികളും ശക്തമായ തിരമാലകളുമുള്ള സ്ഥലമാണിതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ കടലിലിറങ്ങിയതാണ് ദുരന്തത്തിന് കാരണമായതെന്ന് കരുതുന്നു.