പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ടാറ്റു ചെയ്യുന്നത് ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇലയിലും പൂവിലും തുടങ്ങിയ ടാറ്റൂ ഡിസൈനുകള്‍ പ്രിയപ്പെട്ടവരുടെ മുഖങ്ങളിലേക്ക് പരിണമിക്കപ്പെട്ടു. നെഞ്ചില്‍ ഭാര്യമാരുടെയും ഭര്‍ത്താവിന്‍റെയുമൊക്കെ ചിത്രങ്ങള്‍ ടാറ്റൂ ചെയ്യുന്നത് ഇക്കാലത്തെ പ്രധാന കപ്പിള്‍ ട്രെന്‍ഡാണ്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത് കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ജീന ഷൈജുവിന്‍റെ ടാറ്റൂവാണ്. ഇഷ്ടനേതാവിന്‍റെയും ഭർത്താവിന്റെയും ഫോട്ടോയാണ് ജീന ടാറ്റൂ ചെയ്തിരിക്കുന്നത്. ഇടത്തേ കൈയ്യില്‍ കണ്ണൂര്‍ എം.പി. കെ.സുധാകരന്‍റെ ചിത്രത്തൊടൊപ്പമാണ് ഭര്‍ത്താവിന്‍റെ ചിത്രം ടാറ്റൂ അടിച്ചത്.
ഭർത്താവിന്റെ പിറന്നാൾ ദിനത്തിലാണ് ജീനയുടെ ടാറ്റൂ സര്‍പ്രൈസ്. കെ.എസ് ആന്‍ഡ് മൈ ബേബി എന്ന തലക്കെട്ടോടെ ജീന ഇതിന്‍റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുഭാഗം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയാണ് ജീന.