കണ്ണൂര്‍ തളിപ്പറമ്പ് പടപ്പേങ്ങാട് കുരങ്ങുകളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍. കാര്‍ഷിക വിളകള്‍ക്ക് പുറമെ വീട്ടുസാധനങ്ങളും നശിപ്പിയ്ക്കാന്‍ തുടങ്ങിയതാണ് തലവേദനയായത്.
വാനരക്കൂട്ടങ്ങള്‍ ഉറക്കം കെടുത്തുന്നൊരു നാട്. വാഴകളില്‍ നിന്ന് വിളവെടുക്കുന്നത് ഇപ്പോള്‍ കുരങ്ങന്മാരാണ്. തെങ്ങിലെ കരിക്കും അവരെടുത്തോണ്ടുപോകും. ഇപ്പോള്‍ കടയില്‍ നിന്ന് തേങ്ങ വിലകൊടുത്ത് വാങ്ങേണ്ട നിലയെത്തി. ശല്യം കാരണം കൃഷിയോട് പലരും വിടപറഞ്ഞു. ഇവിടെ തീര്‍ന്നില്ല കുരങ്ങന്മാരുടെ കുസൃതികള്‍. അലക്കി വിരിച്ച തുണികളില്‍ ഊഞ്ഞാലാട്ടം. വീടിനുള്ളില്‍ കയറി ഭക്ഷണസാധനങ്ങളെല്ലാം വാരിവലിച്ചിയിടല്‍.. നാടുവിടേണ്ടിവരുമോ എന്നാണ് നാട്ടുകാരുടെ പേടി.
തങ്ങളെ തന്നെ കുരങ്ങന്മാര്‍ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് മറ്റു ചിലര്‍ വർഷങ്ങൾക്ക് മുൻപ് വനം വകുപ്പ് കൂടുകൾ സ്ഥാപിച്ച് ഏതാനും കുരങ്ങുകളെ പിടികൂടിയതാണ്. എന്നാല്‍ അധികം വൈകാതെ കുറേ കുരങ്ങുകള്‍ വീണ്ടുമെത്തി. വനംവകുപ്പിന്‍റെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് നാട്ടുകാര്‍