ഓണാഘോഷം ഓരോയിടത്ത് ഓരോ തരം. കണ്ണൂര്‍ പള്ളിക്കുന്നില്‍ കുളത്തിലൊരു പൂക്കളമൊരുങ്ങി. നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ അതൊരു "പൂക്കുള"മായി മാറി..
പൂക്കളമൊരുക്കാന്‍ ഇങ്ങനെയും പറ്റും. വര്‍ഷങ്ങളായി പൊടിക്കുണ്ട് തയ്യില്‍ തറവാട്ടുകുളത്തില്‍ പൂക്കളമൊരുങ്ങുന്നുണ്ട്. മനോഹരമായ കുളത്തിന് പൂക്കളം കൊണ്ടൊരു തിലകം ചാര്‍ത്തിയ പോലെ. തെര്‍മോക്കോളിന് മുകളിലാണ് തയ്യില്‍ തറവാട്ടുകുളത്തിലെ പൂക്കളം. അത് കുളത്തില്‍ കാറ്റിന്‍റെ തലോടലേറ്റ് ഒഴുകി നടക്കും. വാസ്തുവിദ്യയില്‍ നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച കുളത്തിന് പൂക്കളം പ്രൗഢി കൂട്ടുകയാണ്. പള്ളിക്കുന്ന് സ്വിമ്മിങ് വേവ്സ് കൂട്ടായ്മയാണ് കുളത്തിലെ പൂക്കളത്തിന് പിന്നില്‍.