മഴക്കാലം ആഘോഷത്തിന് കൂടിയുള്ളതാണ്. കണ്ണൂരിലെ മഴയുല്‍സവം അതിനൊരു ഉദാഹരണം.. വെള്ളൂര്‍ എ.കെ.ജി സ്മാരക ആര്‍ട്സ് ക്ലബ്ബിനു കീഴില്‍ മഴയുല്‍സവത്തിന് എത്തിയവരില്‍ പ്രായത്തിന്‍റെ അതിര്‍വരമ്പുകള്‍ ഏതുമുണ്ടായിരുന്നില്ല. മഴയെ പേടിച്ചല്ല, മഴയെ സ്നേഹിച്ച്, മഴയെ ആസ്വദിച്ച് ഒരുല്‍സവം. ഉല്‍സവത്തിന് പേര് "മഴ വൈബ്.
പേരുപോലെ തന്നെ പ്രത്യേക വൈബ് സമ്മാനിച്ച ആഘോഷമായി മഴയുല്‍സവം. വ്യത്യസ്തത നിറഞ്ഞ പരിപാടികള്‍. നാട്ടിന്‍പുറത്തെ വയലില്‍ വെള്ളത്തില്‍ വടംവലി, മുശുവിനെ പിടിയ്ക്കല്‍, ചെളിവെള്ളത്തിലെ ഓട്ടമല്‍സരം, കണ്ണുകെട്ടി താറാവുപിടുത്തം അങ്ങനെ നീണ്ടു പരിപാടികള്‍
ചേറില്‍ ചേര്‍ന്ന്, ചേറില്‍ അമര്‍ന്ന് നാടൊട്ടുക്ക് ആഘോഷത്തിമിര്‍പ്പിലാടി. ഒരു ഗ്രാമം മുഴുവന്‍ ഒന്നിച്ച് നനഞ്ഞ് മഴയും തണുപ്പും ആസ്വദിച്ചു. തമാശകളും പൊട്ടിച്ചിരികളും, മഴയ്ക്കൊപ്പം നാട്ടില്‍ പരന്നു