TOPICS COVERED

കണ്ണൂര്‍ നായാട്ടുപാറയില്‍ സ്വകാര്യ ക്രഷറില്‍ നിന്ന് മലിനജലമൊഴുക്കുന്നുവെന്ന് പരാതി. കിണറുകള്‍ മലിനമായതോടെ കുടിവെള്ളം വരെ മുട്ടി. നാട്ടുകാരുടെ പരിശോധനയില്‍ ക്രഷറിന്‍റെ ലൈസന്‍സ് കാലാവധി കഴിഞ്ഞെന്ന് വ്യക്തമായി.

വേനല്‍കാലത്ത് പൊടിശല്യവും, മഴക്കാലത്ത് മലിനജലവും. നായാട്ടുപാറയിലെ റോയല്‍ ക്രഷറിനെതിരെ നാട്ടുകാര്‍ പരാതി പറയാന്‍ കാരണമിതാണ്. പൊടിയും, അഴുക്കുവെള്ളവും സഹിക്കാനാവാതെ വീടുപേക്ഷിച്ച് പോയവര്‍ വരെ നായാട്ടുപാറയിലുണ്ട്. സഹിച്ചും ക്ഷമിച്ചും ഏതാനും വീട്ടുകാര്‍ ഇപ്പോഴും കഴിയുന്നു. ​പാറപ്പൊടി കലര്‍ന്ന വെള്ളം ഊര്‍ന്നിറങ്ങി കിണറുകള്‍ നിറംമാറി. വെള്ളം കുടിയ്ക്കാന്‍ പറ്റാതായി. നിവൃത്തികെട്ട് ദിവസങ്ങളോളം പുറത്തുനിന്ന് കുടിവെള്ളമെത്തിച്ചു. പിന്നീടാണ് വീടുകളില്‍ വാട്ടര്‍ ഫില്‍ട്ടര്‍ വെച്ചത്.

മുഖ്യമന്ത്രിക്കടക്കം പരാതി കൊടുത്തിട്ടും ക്രഷറിനെ നിയന്ത്രിക്കാന്‍ നടപടിയുണ്ടായില്ലെന്നാണ് വിമര്‍ശനം. അതിനിടെ നടത്തിയ ജലപരിശോധനയിലുടെ ഫലം കണ്ട് വീട്ടുകാര്‍ ഞെട്ടി. കുടിയ്ക്കാനെടുക്കുന്ന വെള്ളത്തില്‍ ഇ–കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം. വിവരാവകാശം വെച്ച് രേഖകളെടുത്തപ്പോള്‍ പ്രസ്തുത കമ്പനിയുടെ ലൈസന്‍സ് 2024 ആഗസ്റ്റില്‍ തീര്‍ന്നതെന്നും ബോധ്യമായി. കമ്പനിയ്ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം

ENGLISH SUMMARY:

There has been a complaint that a private crusher in Nayattuppara, Kannur, is discharging polluted water into the surrounding area.