പാമ്പുകളെ പേടിച്ച് കണ്ണൂരില്‍ ഒരു നാട്. മയ്യില്‍ കയരളംമൊട്ടയിലെ നാട്ടുകാര്‍ക്കാണ് ഉറക്കം പോലും നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പെരുമ്പാമ്പുകളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഒന്നോ രണ്ടോ വീടുകളില്‍ നിന്നല്ല പ്രദേശത്തെ പതിനഞ്ചോളം വീടുകള്‍ക്കാണ് പാമ്പുകള്‍ ഭീഷണിയായത്. കഴിഞ്ഞ മാസം മുതല്‍ തുടങ്ങി പാമ്പുപേടി. മൂന്നുവര്‍ഷമായി എല്ലാ മഴക്കാലത്തും ഇതാണവസ്ഥ.
വീടിനുള്ളില്‍ വരെ പാമ്പുകളെത്താന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചതൊക്കെയും പെരുമ്പാമ്പിന്‍ കുട്ടികള്‍. കഴിഞ്ഞ വര്‍ഷം മൂര്‍ഖനെയും പിടികൂടിയിരുന്നു . പാമ്പുദുരിതം കാരണം ഉറങ്ങാന്‍ പോലും പേടിയായെന്ന് നാട്ടുകാര്‍. വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ പോലും കയറാന്‍ പേടി. പാമ്പ് എവിടെ പതിഞ്ഞിരിക്കുന്നുവെന്ന് പറയാനാവില്ല. പേടിച്ച് ബന്ധുവീട്ടിലേക്ക് താമസം മാറ്റിയവര്‍ വരെയുണ്ട് ഈ നാട്ടില്‍.
സമീപത്തെ കാടുനിറഞ്ഞ സ്ഥലമാണ് പാമ്പുകളുടെ കേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. പിടിച്ചവയെ വനം വകുപ്പ് ജീവനക്കാരെത്തി കൊണ്ടുപോയി. പക്ഷേ ആശങ്ക തീരുന്നില്ല