കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് മാലിന്യപൈപ്പ് പൊട്ടി അഴുക്കുവെള്ളം പുറത്തേക്കൊഴുകുന്നു. ദുര്‍ഗന്ധം കാരണം രോഗികളും കൂട്ടിരിപ്പുകാരും പൊറുതിമുട്ടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ഒരു നടപടിയുമില്ല.
ഉത്തരമലബാറിലെ പ്രധാന ചികിത്സാ കേന്ദ്രമാണ് പരിയാരത്തെ മെഡിക്കല്‍ കോളജ്. അവഗണനകളുടെ കഥ പലത് പറയാനുള്ളിതിന്‍റെ കൂട്ടത്തിലേക്ക് പുതിയത് അഴുക്കുവെള്ളം പൊറുതിമുട്ടാകുന്ന കഥ. ആശുപത്രിക്കെട്ടിടത്തിന്‍റെ പുറകിലാണ് മലിനജലം തളംകെട്ടിയത്. ദുര്‍ഗന്ധത്തില്‍ ജനം മൂക്കുപൊത്തേണ്ടിവരുന്നു. അതില്‍ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരുമെന്ന വ്യത്യാസമില്ല.
അഴുക്കുവെള്ളം കൊതുകുപുരയായി. കിടന്നുറങ്ങാന്‍ പോലുമാവാത്തത്ര കൊതുകുകടി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മലിനജലം നീക്കാന്‍ നടപടിയില്ലാതത്തില്‍ പ്രതിഷേധം ഉയരുകയാണ് പരിയാരത്ത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും അധികൃതര്‍ കണ്ണുതുറക്കാത്തതാണ് അത്ഭുതം.