- 1

പേരുകൊണ്ട് സമ്പന്നനും സേവനം കൊണ്ട് ദരിദ്രനും. കണ്ണൂരിലെ മലയോര മേഖലയായ ഒടുവള്ളിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനാണ് ഈ അവസ്ഥ. പിഎച്ച്സിയില്‍ നിന്ന് സിഎച്ച്സി ആയി ഉയര്‍ത്തുമ്പോള്‍ ‍നാട്ടുകാര്‍ പ്രതീക്ഷിച്ചത് മികച്ച സേവനമായിരുന്നു. 

 

ആശുപത്രിയ്ക്ക് നല്ലൊരു ചികിത്സ ആവശ്യമാണ്. ചികിത്സിക്കേണ്ടത് ആരോഗ്യവകുപ്പും. വേണ്ടത്ര ഡോക്ടര്‍മാരെ കൊടുത്താല്‍ ആശുപത്രിയ്ക്ക് ആരോഗ്യം വീണ്ടെടുക്കാം. അതുവഴി നാട്ടുകാര്‍ക്കും. ഒടുവള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തുന്നത് ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവില്‍, ചെങ്ങളായി പഞ്ചായത്തുകളിലുള്ളവരാണ്. അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് ആദിവാസികളടക്കം ദിനേന മുന്നൂറിലധികം രോഗികളെത്തിയിരുന്ന ആശുപത്രിയില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മതിയോ സര്‍ക്കാരേ.. ജനം ചോദിക്കുന്നത് ഇതാണ്.

ചിലപ്പോള്‍ ഒരു ഡോക്ടര്‍, വേറൊരു ദിവസം രണ്ടുപേര്‍. ഇതാണിപ്പോഴത്തെ അവസ്ഥ. നേരത്തെ ഈവനിങ്, നൈറ്റ് ഷിഫ്റ്റുകളില്‍ വരെ ആളുണ്ടായിരുന്നെന്ന് ഓര്‍ക്കണം. വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതുകൊണ്ട് കിടത്തിച്ചികിത്സയും കിടപ്പിലായിട്ട് മാസങ്ങളായി.. ആശുപത്രിയുടെ അവസ്ഥയറിയുന്ന നാട്ടുകാര്‍ അധികംപേരൊന്നും ഇപ്പോള്‍ വരാറുമില്ല. പതിനഞ്ച് കിലോമീറ്റര്‍ അകലെ താലൂക്ക് ആശുപത്രിയാണ് രോഗികള്‍ക്ക് ആശ്രയം.

ENGLISH SUMMARY:

Community health center in Kannur in crisis