ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് ആരോഗ്യത്തിലേക്കുള്ള വഴികാട്ടുകയാണ് തലശേരിയിലെ ടെലി ഫിറ്റ്നസ് കൂട്ടായ്മ.റിട്ടയേഡ് എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ പി.കെ സുരേഷിന്‍റെ നേതൃത്വത്തില്‍ വിവിധ പ്രായക്കാരെ അണിനിരത്തിയാണ് ദിവസവും വ്യായാമ പരിശീലനം നടത്തുന്നത്.
തലശേരി സ്റ്റേഡിയത്തില്‍ ഞായറൊഴികെ എല്ലാ ദിവസവും രാവിലെ ഇവരെ കാണാം. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന എഴുപതോളം പേര്‍ ആരോഗ്യജീവിതത്തിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. എഴുപതോളം അംഗങ്ങള്‍ സംഗീതത്തിനൊപ്പം ശരീരം മുഴുവന്‍ ചലിപ്പിക്കുന്ന കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമ രീതിയാണ് പരിശീലിക്കുന്നത്.
ആകെ 40 മിനിറ്റാണ് വ്യായാമം. ശരീരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം മനസിന്‍റെ ഊര്‍ജവും ദിനംമുഴുക്കെ പിടിച്ചുനിര്‍ത്താനാകും ഇതിലൂടെയെന്ന് അനുഭവസ്ഥര്‍ പറയുന്നു. കേട്ടറിഞ്ഞെത്തിയവരാണ് ഇവരില്‍ അധികവുമെന്നതാണ് പ്രത്യേകത. നല്ല ജീവിതത്തിന് നല്ല ശാരീരിക–മാനസിക ആരോഗ്യം പ്രധാനമെന്നതാണ് സന്ദേശം.