സമര പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ചെറുവത്തൂർ വ്യാപാര ഭവൻ റെയിൽവേ സ്റ്റേഷൻ റോഡിലെ അടിപ്പാതയുടെ പുനര്‍നിര്‍മാണം തുടങ്ങി. നിലവിലുള്ള മൂന്ന് രണ്ടിന്റെ കൾവർട്ട് ബോക്സ്സുകൾ മാറ്റി പകരം ഏഴ് നാല് വിസ്തൃതിയിലാണ്‌ ഇവിടെ അണ്ടർപാസേജ് പണിയുക.

157 ദിവസത്തെ സമരപോരാട്ടത്തിന് ഒടുവിൽ അധികൃതർ വാഗ്ദാനം ചെയ്ത പോലെ കന്നുകാലി പാസ്സേജ് മാറ്റിതുടങ്ങി. സമരസമിതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന്, റോഡിൽ സ്ഥാപിച്ചിരുന്ന ബോക്സുകൾ നീക്കം ചെയ്യാൻ വ്യാഴാഴ്ച തന്നെ നടപടികൾ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആദ്യത്തെ ബോക്സ് നീക്കം ചെയ്തതോടെ, നാടിന്റെ ഗതാഗത യോഗ്യമായ അടിപ്പാത എന്ന ആവശ്യത്തിലേക്ക് വഴിയൊരുങ്ങി. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് ബോക്സുകൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

7 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലുമുള്ള പുതിയ അടിപ്പാതയുടെ നിർമ്മാണം എത്രയും വേഗത്തിൽ ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ച രാവിലെ മുതൽ ബോക്സുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. പുതിയ അടിപ്പാത യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും.

ENGLISH SUMMARY:

Cheruvathur railway station underpass construction has begun after prolonged protests, marking a significant step towards improving local transportation. The existing three-meter wide culvert boxes are being replaced with a seven-meter wide underpass, promising much-needed relief to commuters and cattle movement in the area.