കോഴിക്കോട് കറങ്ങാന്‍ ഇനിമുതല്‍ കണ്‍ഫ്യൂഷന്‍ വേണ്ട. റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ റെന്‍റ് എ ബൈക്ക് പ്രയോജനപ്പെടുത്താം. അതും വെറും അമ്പത് രൂപ മുതല്‍.
ഒര്‍ജിനല്‍ ഡ്രൈവിങ് ലൈസന്‍സും ആധാറും ഇവിടെ രേഖയായി കാണിക്കണം. ഫുള്‍ ചാര്‍ജ് ചെയ്ത വണ്ടിയാവും നല്‍കുക. പിന്നീട് ആവശ്യാനുസരണം ചാര്‍ജ് ചെയ്യാം. 12 മണിക്കൂറിന് 500 രൂപയും, 24 മണിക്കൂറിന് 750 രൂപയുമാണ് വാടക. അധിക സമയമായാല്‍ മണിക്കൂറിന് 50 രൂപയെന്ന നിലയില്‍ പൈസ നല്‍കണം. ഫുള്‍ ചാര്‍ജ് ചെയ്ത വണ്ടിയില്‍ 100 കിലോമീറ്റര്‍ യാത്ര നടത്താം. പിന്നീട് ചാര്‍ജ് ചെയ്ത് ഓടിക്കാം. ചാര്‍ജറും ഇവര്‍ തന്നെ നല്‍കും. അവധിക്കാലമാണ് കോഴിക്കോട്ടേക്ക് വരുന്നവര്‍ക്ക് ഈ റെന്‍റ എ ബൈക്ക് സൗകര്യം ഉപയോഗപ്പെടുത്താം.