സ്റ്റാൻഡിൽ കയറാൻ നിശ്ചിത തുകയും പെർമിറ്റ് ലഭിക്കാൻ തൊള്ളായിരം രൂപയുടെ പൊലീസ് ക്ലിയറൻസും വേണ്ടി വന്നതോടെയാണ് തൊഴിലാളികൾ ദുരിതത്തിലായത്. റോഡരികിൽ ഉണ്ടായിരുന്ന സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്താൽ ഫൈനും നൽകണം.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷൻ നവീകരിച്ചതോടെയാണ് ഓട്ടോ തൊഴിലാളികൾക്ക് പണി കിട്ടിയത്. മുൻപ് സ്റ്റേഷനു മുൻപിൽ റോഡിലായിരുന്നു സ്റ്റാൻഡ് ഉണ്ടായിരുന്നത്. പകരം പരിസരത്ത് പുതിയ സ്റ്റാൻഡ് നിർമിച്ചു. എന്നാൽ, ഈ സ്റ്റാൻഡിൽ വാഹനം കയറ്റാൻ 500 നു മുകളിൽ വരുന്ന പെർമിറ്റ് എടുക്കണം. ഈ പെർമിറ്റ് ലഭിക്കാൻ 900 രൂപയുടെ പൊലീസ് ക്ലിയറൻസ്. ഇതോടെ ഓട്ടോ വാടകയ്ക്ക് എടുത്ത് ഓടുന്ന തൊഴിലാളികൾ ദുരിതത്തിലായി.
പ്രത്യേക നിർമ്മിതി മൂലം പുതുതായി കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിലെ ഓട്ടോ സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിസരത്തേക്ക് മാറ്റിയതോടെ ദുരിതത്തിലായി ഓട്ടോ തൊഴിലാളികൾ. നിർമ്മിച്ച സ്റ്റാൻഡിൽ നിന്ന് തിരക്കിട്ട് വരുന്ന യാത്രക്കാർക്ക് ഓട്ടോ ലഭിക്കില്ല. ഇവർക്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറുന്നതാണ് പ്രായോഗികം. പക്ഷേ പഴയ സ്റ്റാൻഡ് ഉണ്ടായിരുന്ന മേഖലയിൽ ഓട്ടോ ഇട്ടാൽ പൊലീസിൻറെ ഫൈൻ വരും.
രാവിലെ സ്കൂൾ സമയത്ത് ബസ് ഇല്ലാത്ത തളങ്കര റൂട്ടിൽ പത്തു രൂപയ്ക്ക് ആളുകളെ കയറ്റിയാൽ ഫൈൻ. പക്ഷേ അവിടേക്ക് പെർമിറ്റ് ഉണ്ടായിട്ടും സർവീസ് നടത്താത്ത ബസ്സുകൾക്ക് പിഴയില്ല. മിനിറ്റുകൾ മാത്രം നിർത്താൻ അനുമതിയുള്ള സ്റ്റേഷനു മുന്നിൽ ഏറെനേരം ബസ് നിർത്തുന്നത് ഓട്ടോ തൊഴിലാളികൾക്ക് തിരിച്ചടിയാണ്. കിട്ടുന്ന പണം മുഴുവൻ ഫൈൻ അടയ്ക്കാനും പെർമിച്ചെടുക്കാനും മാത്രം തികയുന്നതിനാൽ ദുരിതത്തിനായിരിക്കുകയാണ് തൊഴിലാളികൾ. കലക്ടർ ഉൾപ്പെടെ നിവേദനം നൽകിയിട്ടും രക്ഷയില്ല.