കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് പദ്ധതി ഉപേക്ഷിച്ചിട്ടും കേസ് പിന്‍വലിക്കാതെ സര്‍ക്കാര്‍. ജനവാസമേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്ത സ്ത്രീകളടക്കം 44 പേരാണ് ഇപ്പോഴും കോടതി കയറിയിറങ്ങുന്നത്. തീരമേഖലയില്‍ എല്‍.ഡി.എഫിന്റ തോല്‍വിക്ക് കാരണമായതും പദ്ധതിയായിരുവെന്നാണ് വിലയിരുത്തല്‍.
കോര്‍പ്പറേഷന്‍ പരിധിയിലുള്ള മൂന്ന് വാര്‍ഡുകളിലെ ശുചിമുറി മാലിന്യം സംസ്കരിക്കാനുള്ളതായിരുന്നു പദ്ധതി. ജനവാസമേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വന്‍ ജനരോക്ഷമാണ് ഉയര്‍ന്നത്. ഒടുവില്‍ പദ്ധതി മറ്റൊരിടത്തേക്ക് മാറ്റാന്‍ തയാറായെങ്കിലും സമരം ചെയ്ത സ്ത്രീകളടക്കമുള്ളവര്‍ ഇപ്പോഴും കോടതി കയറിയിങ്ങുകയാണ്.
ജനകീയ സമരത്തെ അടിച്ചമര്‍ത്താനാണ് കോര്‍പറേഷന്‍ ആദ്യം ശ്രമിച്ചത്. തീരമേഖലയിലെ വാര്‍ഡുകള്‍ ഇക്കുറി എല്‍.ഡി.എഫിനെ കൈവിടാന്‍ പ്രധാനകാരണവും ആവില്‍ക്കല്‍തോട്ടിലും കോതിയിലും പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കമായിരുന്നു. പദ്ധതിക്ക് മുന്‍കൈ എടുത്ത മുന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിനും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആവിക്കല്‍ തോട്ടില്‍ ഒത്തുചേര്‍ന്ന ജനകീയ സമരസമിതിക്കാര്‍ പദ്ധതിക്ക് മുന്‍കൈ എടുത്ത ഡെപ്യൂട്ടി മേയര്‍ നാട്ടുകാരോട് പ്രതീകാത്മകമായി മാപ്പ് പറയുന്ന ചടങ്ങും സംഘടിപ്പിച്ചു.