കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗം ബഹിഷ്കരിച്ചു യു ഡി എഫ്. ശുചീകരണ തൊഴിലാളികളെ താത്കാലികമായി നിയമിക്കുന്നത് പിൻവാതിൽ നിയമനം വഴിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബി ജെ പി കൗൺസിലർമാർ അജണ്ട കീറി എറിഞ്ഞു.
268 അജണ്ടകളായിരുന്നു യോഗത്തിൽ ഉണ്ടായിരുന്നത്. 22മത്തെ അജണ്ട എത്തിയതോടെ പ്രതിപക്ഷം ബാനറുമായി പ്രതിഷേധം തുടങ്ങി
ശുചീകരണം തടസ്സപ്പെടാതിരിക്കാനെന്നപേരിൽ ശുചീകരണ തൊഴിലാളികളെ പിൻവാതിൽ വഴി നിയമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതോടെ ബാക്കി അജണ്ടകൾ അംഗീകരിച്ചതായി ഭരണപക്ഷം പ്രഖ്യാപിച്ചു. ഭരണപക്ഷം പാസ്സാക്കിയ അജണ്ടകൾ ചർച്ച ചെയ്യണമെന്നായി യു ഡി എഫ് പ്രതിഷേധം ശക്തമായിട്ടും യോഗം നിർത്തി വയ്ക്കാത്തതിനെതിരെ ബിജെപി കൗൺസിലർമാരും പ്രകടനം നടത്തി.