കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചുപണിയുന്നതിനെതിരെ ഒരുവിഭാഗം മത്സ്യകച്ചവടക്കാര്‍. തൊഴിലാളികളുമായി കോര്‍പ്പറേഷന്‍ ചര്‍ച്ച നടത്തിയില്ലെന്നാണ് ഒരുവിഭാഗം കച്ചവടക്കാര്‍ ആരോപിക്കുന്നത്. ഇന്ന് ജീവനക്കാരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
55 കോടി രൂപ ചെലവിലാണ് ഷോപ്പിങ് മാള്‍ രീതിയില്‍ മാര്‍ക്കറ്റ് നിര്‍മിക്കാനൊരുങ്ങുന്നത്. ഫിഷറീസ് വകുപ്പിലെ എന്‍ജിനീയറിങ്ങ് വിഭാഗത്തിന്‍റെ സാങ്കേതിക സഹായത്തോടെ മൂന്നുനിലകളിലായാണ് ഷോപ്പിങ് മാള്‍ നിര്‍മ്മിക്കുക. എന്നാല്‍ ഈ വിവരങ്ങളെല്ലാം മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നതെന്നും തങ്ങളുമായി ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
നവീകരണത്തിന്‍റെ ഭാഗമായി കച്ചവടക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്നാണ് കോര്‍പറേഷന്‍ അറിയിച്ചത്. ആധുനികരീതിയിലുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്നത് വികസനത്തിന്‍റെ ഭാഗമാണെന്ന് മേയര്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് മത്സ്യ കച്ചവടക്കാരുടെ തീരുമാനം.