kasaragod-kseb-coconut-tree-cutting-controversy

കാസർകോട് പുത്തിഗെയിൽ കവുങ്ങുകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാത്തെ വെട്ടിനശിപ്പിച്ചതായി പരാതി. പുത്തിഗെ ചെക്കണിക്കെ സ്വദേശി ബാലസുബ്രഹ്മണ്യ ഭട്ടിന്റെ തോട്ടത്തിലെ മുപ്പതോളം കവുങ്ങുകളാണ് വെട്ടിമാറ്റിയത്. 

 

വെള്ളിയാഴ്ചയാണ് വൈദ്യുതി ലൈനിൽ തട്ടാൻ സാധ്യതയുണ്ടെന്ന പേരിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തോട്ടത്തിലെ കവുങ്ങുകള്‍ മുറിച്ചുമാറ്റിയത്. 9 വർഷം മുൻപ് നട്ട പൂർണ വളർച്ചയെത്തിയ കവുങ്ങുകളാണ് വെട്ടി മാറ്റിയത്. ഉടമസ്ഥന് അറിയിപ്പൊന്നും നൽകാതെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. 

വൈദ്യുതൂണുകൾ ചെരിഞ്ഞെന്നും ഇതുമൂലം വൈദ്യുതി കമ്പികൾ താഴുന്നുണ്ടെന്നും ബാലസുബ്രഹ്മണ്യ ഭട്ട് നേരത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് കവുങ്ങുകൾ നശിപ്പിച്ചതെന്നാണ് പരാതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലസുബ്രഹ്മണ്യ ഭട്ട് ജില്ലാ കളക്ടർക്കും വൈദ്യുതി വകുപ്പിനും പരാതി നൽകി.

ENGLISH SUMMARY:

Residents of Puthige, Kasaragod, have accused KSEB officials of cutting down over 30 fully grown coconut trees without prior notice. The trees, belonging to Balasubrahmanya Bhatt, were removed on Friday under the claim that they posed a risk to power lines. Despite previously informing KSEB about leaning electric poles causing sagging wires, Bhatt alleges that the authorities ignored his concerns and instead destroyed the trees. He has now filed a complaint with the district collector and the electricity department, seeking compensation for the loss.