കണ്ണൂരിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ. ആകെയുള്ള 12 ഫ്രീസറുകളിൽ നാലെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കണ്ണൂർ - കാസർകോട് ജില്ലയിലെ ഭൂരിഭാഗം മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യുന്നത് പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കൽ കോളജിലാണ്. പ്രവർത്തിക്കുന്ന 4 ഫ്രീസറുകളിൽ രണ്ട് എണ്ണത്തിൽ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ള രണ്ട് എണ്ണത്തിൽ വേണം ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കേണ്ടത്.
പലപ്പോഴും ഇവിടെ എത്തുന്ന മൃതദേഹങ്ങൾ സ്ഥലമില്ലാത്തതിനാൽ കണ്ണൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്കാണ് കൊണ്ടു പോകേണ്ടി വരുന്നത്.
പരിയാരത്ത് മോർച്ചറി ഫ്രീസറുകളുടെ എണ്ണംവർദ്ധിപ്പിക്കുകയും നിലവിലുള്ളവയുടെ തകരാർ അടിയന്തിരമായി പരിഹരിക്കുകയുമാണ് പ്രശ്നപരിഹാര മാർഗ്ഗം