കുടിവെളളം എടുക്കുന്നതിനെചൊല്ലിയുളള തര്‍ക്കത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് സഹോദരങ്ങള്‍ക്ക് കുത്തേറ്റു. ഊരോത്തു പളളിയാലിലെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ അറുമുഖനും മണിക്കുമാണ് കുത്തേറ്റത്. ഇതേ ക്വാട്ടേഴ്സിലെ താമസക്കാരായ മൂന്ന് സഹോദരങ്ങളാണ് പ്രതികള്‍. വാടക ക്വാര്‍ട്ടേഴ്സിലെ കുടിവെളളത്തിനുളള മോട്ടോര്‍ ഓണാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നയാളും രണ്ടു സഹോദരങ്ങളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പരുക്കേറ്റവരുടെ കുടുംബം പറയുന്നു. കേരളത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ്നാട്ടുകാരായ സഹോദരങ്ങള്‍ക്കാണ് പരുക്കേറ്റത്.
മണിയുടെ തോളെല്ലിനാണ് കുത്തേറ്റത്. അറമുഖനും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും വളാഞ്ചേരിയിലേയും കോട്ടയ്ക്കലിലേയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tamilnadu brothers were stabbed