മലപ്പുറം പോത്തുകല്ലില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതിന്‍റെ പേരില്‍ മെഡിക്കല്‍ ഓഫീസറെ രക്തസാക്ഷിയാക്കാന്‍ നീക്കമെന്ന് കെജിഎംഒഎ. വീഴ്ച ചൂണ്ടിക്കാട്ടി പോത്തുകല്‍ മെഡിക്കല്‍ ഓഫീസറെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയതിനെതിരെ സമരങ്ങള്‍ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന.
പോത്തുകല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് 4 പേര്‍ മരിക്കുകയും 300ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിലെ പരസ്പരം പഴിചാരല്‍. മെഡിക്കല്‍ ഓഫീസര്‍ രണ്ടു മാസത്തെ ലീവില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ജില്ലയ്ക്ക് പുറത്തേക്കുളള സ്ഥലംമാറ്റം.
പോത്തുകല്‍ ഭാഗത്ത് ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യ ഉദ്യോഗസ്ഥരുടെ തസ്തികകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. ജോലി ചെയ്യുന്നവര്‍ക്ക് അമിതഭാരം പ്രയാസമുണ്ടാക്കുന്നുണ്ട്. പുറമെ ആരോഗ്യവകുപ്പ് അച്ചടക്കനടപടി കൂടി ആരംഭിച്ചാല്‍ പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്നാണ് കെജിഎംഒഎയുടെ മുന്നറിയിപ്പ്.
Jaundice spreads; Action against Medical Officer